SignIn
Kerala Kaumudi Online
Saturday, 20 April 2024 9.10 AM IST

തിരുവില്വാമല പുനർജനി നൂഴൽ ഡിസം. നാലിന്

punar

തിരുവില്വാമല : തിരുവില്വാമല പുനർജ്ജനി നൂഴൽ 2022 ഡിസംബർ നാലിന്. ഗുരുവായൂർ ഏകാദശി നാളിലാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജ്ജനി ഗുഹ നൂഴൽ ചടങ്ങ് നടത്തുന്നത്. പുലർച്ചെ ക്ഷേത്രത്തിൽ നിന്നും നാമജപ ഘോഷയാത്രയോടെ ക്ഷേത്രം മേൽശാന്തിയും, അധികാരികളും, ഭക്തജനങ്ങളും കിഴക്കേ ദിക്കിലുള്ള ഗുഹാ മുഖത്തെത്തി ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ഗുഹാമുഖത്ത് നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷമാണ് പുനർജ്ജനി നൂഴൽ ആരംഭിക്കുക. പുനർജ്ജനി നൂഴുന്നതിന് ടോക്കൺ ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ച് മുതൽ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള തിരുവില്വാമല ദേവസ്വം ഓഫീസിൽ നിന്നും വിതരണം ചെയ്യും. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും, സ്ഥിരമായി അസുഖങ്ങളുള്ളവരും, ആറ് മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചവരും പുനർജനി നൂഴുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ടോക്കൺ എടുക്കാൻ വരുന്നവർ ആധാർകാർഡിന്റെ കോപ്പി കൊണ്ടുവരണം. അന്നേ ദിവസം രാവിലെ മേളത്തോട് കൂടിയ വിശേഷാൽ കാഴ്ച ശീവേലിയും, വൈകീട്ട് വിളക്ക് വയ്പ്പുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PUNARJINI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.