തൃശൂർ : രാമനിലയത്തിൽ സ്ഥാപിച്ചിട്ടുള്ള ചരിത്രചിത്രങ്ങൾക്കൊപ്പം അച്ചുതമേനോന്റെ ചിത്രവും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവകലാസാഹിതി സാംസ്കാരിക പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി.ബി.കിരൺ , എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി.പൗലോസ്, വനിതാകലാസാഹിതി ജില്ലാപ്രസിഡന്റ് ഡോ.സി.കെ.രത്നകുമാരി എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി സി.ജി.ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |