SignIn
Kerala Kaumudi Online
Saturday, 20 April 2024 3.25 AM IST

ദുരന്ത മുന്നൊരുക്കം: സന്നദ്ധസേനാ പ്രവർത്തകർക്ക് പരിശീലനം

1

തൃശൂർ: സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ നാലാംഘട്ടത്തിൽ കുന്നംകുളം, തലപ്പിള്ളി താലൂക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സേനാ പ്രവർത്തകർക്ക് പരിശീലനം നൽകി. സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം. ദുരന്തസാദ്ധ്യത മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സേനാംഗങ്ങളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണം, സന്നദ്ധസേവനം, അഗ്‌നിരക്ഷ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളിലാണ് പരിശീലനം. നാല് സെഷനുകളിലായി നടന്ന പരിശീലനത്തിൽ 'ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും' എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർ നൽകുന്ന സേവനങ്ങളെയും കുറിച്ച് കൈല ഇന്റേൺ സ്‌നിജ ജോയും, 'തീപിടിത്തത്തിൽ നടത്തേണ്ട രക്ഷാപ്രവർത്തനം' എന്ന വിഷയത്തിൽ തൃശൂർ അഗ്‌നിരക്ഷാ സ്റ്റേഷനിലെ ഫയർ ഓഫീസർമാരായ പി.കെ പ്രജീഷ് , ശോഭന എന്നിവർ ക്ലാസെടുത്തു. വിവിധ പ്രഥമശ്രുശ്രൂഷകളെ കുറിച്ച് ജില്ല ആശുപത്രിയിലെ ഡോ.സ്മിത ക്ലാസ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DISASTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.