തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. തൃശൂർ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ വിവിധ ഹിന്ദു സംഘടനകളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ഷേത്രങ്ങളെ കച്ചവട കേന്ദ്രങ്ങളായാണ് ദേവസ്വം കാണുന്നത്. അതിന്റെ ഭാഗമായാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേ നട സ്ഥിരം കച്ചവട കേന്ദ്രമാക്കാനുള്ള ശ്രമമെന്നും അവർ ആരോപിച്ചു. സ്വാമി തേജ സ്വരൂപാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ജനജാഗരണ പരിപാടിയുടെ ഉദ്ഘാടനം ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥൻ നിർവഹിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി ഹരിദാസ്, പി.സുധാകരൻ, എം.വി മധുസൂദനൻ, ഷീബ ശിവദാസൻ, വി.മുരളീധരൻ, കെ.സതീഷ് ചന്ദ്രൻ, ടി.എൻ മുരളീധരൻ, മോഹനൻ, പി.കെ സുബ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |