കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പാഠ്യ വിഷയം. നവംബർ മാസം മുതൽ ഇതിന് തുടക്കമിട്ടു. ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഗുരുദേവ ദർശനം പാഠ്യവിഷയമാക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾക്ക് ഗുരുശ്രീ പബ്ലിക് സ്കൂൾ സെക്രട്ടറി ദീപക് സത്യപാലൻ നേരത്ത നിവേദനം നൽകിയിരുന്നു. ഗുരുദേവ ദർശനം സ്കൂളിൽ പഠിപ്പിക്കാൻ സ്വാമികൾ പൂർണ്ണ പിന്തുണ നൽകി. ഗുരുദേവ ദർശനം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഗുരുദേവന്റെ നാമധേയത്തിലുള്ള ആദ്യ സ്കൂളായിരിക്കും പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളെന്ന് ദീപക് സത്യനാഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |