തൃശൂർ: ജില്ലാതല ലോക മണ്ണ് ദിനാചരണം അഞ്ചിന് രാവിലെ 10.30ന് മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സോയിൽ സർവേ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ രേണു പി.ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി, 'മണ്ണറിവ്' സെമിനാർ, 'മണ്ണഴക് പ്രദർശനം, മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിന്റെ മണ്ണ് ഭൂവിഭവ റിപ്പോർട്ടും ഭൂപടവും പ്രകാശനവും, മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡോ.തോമസ് അനീഷ് ജോൺസൻ, എം.എ സുധീർബാബു, രഞ്ജുഷ കെ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |