SignIn
Kerala Kaumudi Online
Thursday, 25 April 2024 4.43 PM IST

മന്ത്രി പ്രഖ്യാപിച്ച ഇൻസെന്റിവ് കർഷകർക്ക് നൽകണം

1

തൃശൂർ: ക്ഷീരകർഷകർക്ക് നിയമസഭയിൽ മന്ത്രി പ്രഖ്യാപിച്ച ഇൻസെന്റിവ് നൽകണമെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ്. ക്ഷീര കർഷകർക്ക് അതത് മാസം ലിറ്ററിന് 4 രൂപ ഇൻസെന്റിവ് നൽകുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച മന്ത്രി, ക്ഷീരകർഷകരെ വഞ്ചിച്ചു. പ്രഖ്യാപിച്ച തുക നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിതേഷ് ബലറാം അദ്ധ്യക്ഷനായി.

മിൽമ മുൻ ചെയർമാനും മേഖലാ പ്രസിഡന്റുമായ ജോൺ തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി. മിൽമ ഫെഡറേഷൻ ഡയറക്ടർമാരായ ഭാസ്‌കരൻ ആദംകാവിൽ, പോൾ മാത്യു, ടി.എൻ. സത്യൻ, ജില്ലാ ഭാരവാഹികളായ കെ.എൽ. ഉണ്ണി, ജോപ്പി മങ്കുടിയൻ, പോൾ പുല്ലോക്കാരൻ, വി.കെ. അശോകൻ, ഉണ്ണിക്കൃഷ്ണൻ കുളമ്പ്രത്ത്, ജോസ് പാലോക്കാരൻ, എം.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.