തൃശൂർ: കേരളോത്സവം 2022ൽ ജില്ലാതലത്തിൽ നേരിട്ട് നടത്തുന്ന മത്സരങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം, ഗിത്താർ എന്നീ മത്സരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 1ന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായ യുവജനങ്ങൾക്ക് മാത്രമേ ഈ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ. പങ്കെടുക്കുന്നവർ പേര്, അഡ്രസ്, ജനനതീയതി, ഫോട്ടോ, ഫോൺനമ്പർ, തിരിച്ചറിയൽ രേഖ നമ്പർ എന്നിവ സഹിതം ഡിസംബർ 8നകം tcr.ksywb@kerala.gov.in എന്ന മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8281637880, 8078708370.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |