തൃശൂർ: എറിയാട് ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയം പഠിപ്പിക്കുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് . ഈഴവ / ബില്ല / തിയ്യ കാറ്റഗറിയിലാണ് ഒഴിവ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ സോഷ്യോളജി / സോഷ്യൽ വെൽഫയർ/ ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഡിഗ്രി/എം.ബി.എ/ബി.ബി.എ അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ എംപ്ലോയബിലിറ്റി സ്കിൽ ഡിഗ്രി /ഡിപ്ലോമയുള്ളവരും, ഉദ്യോഗാർത്ഥികൾ പ്ലസ്ടു /ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്കിൽ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2804320.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |