വരന്തരപ്പിള്ളി : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതികൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി അരക്കൂർ സ്വദേശിയായ നന്ദ (20), തമിഴ്നാട് കോയമ്പത്തൂർ തെൻസങ്കപാളയം സ്വദേശിയായ അനുസിയ (19) എന്നിവരാണ് പിടിയിലായത്.
മഠപ്പിള്ളിക്കാവ് ക്ഷേത്രത്തിന് സമീപം ചുള്ളിപ്പറമ്പിൽ വിഷ്ണുദാസിന്റെ വീട്ടിൽ നിന്നും തിങ്കളാഴ്ച പട്ടാപ്പകലാണ് പത്ത് പവനോളം സ്വർണ്ണാഭരണം മോഷ്ടിച്ചത്. വരന്തരപ്പിള്ളി പൊലീസ് എസ്.എച്ച്.ഒ, എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. സ്വർണാഭരണങ്ങൾ മോഷ്ടാക്കളുടെ കൊടകരയിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിൽ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ.വി ലാലു, എ.എസ്.ഐ വി.എ ഡാജി, സീനിയർ സി.പി.ഒ സി.ആർ ബിനോയ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |