തൃശൂർ: ജില്ലാ കേരളോത്സവം ഇന്ന് മുതൽ 17 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കായിക മേള ഇന്ന് രാവിലെ പത്തിന് വലപ്പാട് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷനാകും.
സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ശിൽപ്പി ടി.പി. പ്രേംജി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിക്കും.17ന് സമാപന സമ്മേളനം റീജ്യണൽ തിയറ്ററിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തലത്തിൽ പ്രാഥമിക മത്സരവും പിന്നീട് ബ്ലോക്ക് തല മത്സരവും കഴിഞ്ഞാണ് ജില്ലാ തലത്തിൽ മത്സരിക്കുന്നത്. ഇവിടെ ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം.
വാർത്താ സമ്മേളനത്തിൽ വി.എസ്. പ്രിൻസ്, സി.ടി. സബിത കെ. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
കായിക മത്സരങ്ങൾ
കലാമത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും
പങ്കെടുക്കുന്നവർ
ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കലാ കായിക പ്രതിഭകൾ
മത്സരിക്കുന്നവർ
അയ്യായിരത്തോളം പേർ
ധനസഹായം തുച്ഛം
ജില്ലയിലെ യുവജന മേളയായ കേരളോത്സവത്തിന് സഹായം തുച്ഛം. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപയാണ് പരമാവധി അനുവദിക്കാൻ സാധിക്കുകയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏകദേശം 13 ലക്ഷത്തിലേറെ രൂപ ചെലവ് വരും. സമ്മാനം നേടുന്നവർക്ക് കാഷ് പ്രൈസ്, ട്രോഫി എന്നിവ നൽകുന്നണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |