തൃശൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ കെ.ആർ.സി എന്ന നിലയിൽ അങ്കമാലി അന്ത്യോദയ പഞ്ചായത്തുകൾക്കായി ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ജൽജീവൻ മിഷന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിലൂടെ എല്ലാ ഗ്രാമീണ വീടുകളിലും സ്ഥാപനങ്ങളിലും ശുദ്ധജലം ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മാള ബ്ലോക്കിലെ ആളൂർ, കുഴൂർ, പൊയ്യ, അന്നമനട, മാള, ചാലക്കുടി ബ്ലോക്കിലെ കാടുകുറ്റി, കൊരട്ടി പരിയാരം, കോടശ്ശേരി, മേലൂർ, അതിരപ്പള്ളി തുടങ്ങി 11 പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ വി.കെ ഗോവിന്ദകുമാർ, എം.ഐ കുര്യാക്കോസ്, ജലനിധി മുൻ റീജ്യണൽ പ്രൊജക്ട് ഡയറക്ടർ നരേന്ദ്രദേവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |