SignIn
Kerala Kaumudi Online
Thursday, 28 March 2024 4.27 PM IST

തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 22ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

shopping

തൃശൂർ: തൃശൂർ കോർപറേഷനും, ചേംബർ ഒഫ് കോമേഴ്‌സും നേതൃത്വം നൽകുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 22ന് വൈകിട്ട് ഏഴിന് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനാകും. ജനറൽ കൺവീനർ ടി.എസ്.പട്ടാഭിരാമൻ ആമുഖവും ചേംബർ പ്രസിഡന്റ് പി.കെ.ജലീൽ പദ്ധതി വിവരണവും നടത്തും. മന്ത്രിമാരായ കെ.രാജൻ, എം.ബി രാജേഷ്, കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു, ടി.എൻ പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ. എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 22 മുതൽ ജനുവരി 15 വരെ വൈദ്യുതിയലങ്കാരം കൊണ്ട് രാത്രികളിൽ നഗരം പ്രഭാമയമാകും. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റ്, സ്വകാര്യതാമസ സമുച്ചയങ്ങൾ ഉൾപ്പെടെ പങ്കാളികളാകുമെന്ന് മേയർ എം.കെ വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഷോപ്പുകളിലെ ഓഫറുകളും ഡിസ്‌കൗണ്ട് ടി.എസ്.എഫിന്റെ സൗജന്യ ലക്കി നറുക്കെടുപ്പ് ടിക്കറ്റുകളും ഉൾപ്പെടെ ഉൽപന്നങ്ങളുടെ വിവരങ്ങൾ മാറ്റ്‌സാപ് എന്ന മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും. ടി.എസ്.എഫ് ജനറൽ കൺവീനർ ടി.എസ് പട്ടാഭിരാമൻ, കൺവീനർ പി.കെ ജലീൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കെ.ജി അനിൽ കുമാർ (ഐ.സി.എൽ)
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മുഖ്യആകർഷണം ഇവ

എല്ലാ ദിവസവും കലാപരിപാടി

നാല് സ്ഥിരം വേദികൾ

ചലിക്കുന്ന വേദികൾ

വഞ്ചിക്കുളം ബോട്ട് യാത്ര

പാലസ് റോഡിലെ ക്രാഫ്റ്റ് ആർട്ട്

മോട്ടോർ റേസ്

റിമി ടോമി, തൈക്കൂടം ബ്രിഡ്ജ്, ഔസേപ്പച്ചൻ നയിക്കുന്ന സംഗീതനിശ

ഫുഡ് ഫെസ്റ്റ്

അന്തർദ്ദേശീയ പ്രദർശനം

ഫാഷൻ വീക്ക്

സ്‌കേറ്റിംഗ്

മോട്ടോർ ഷോ

ഡാൻസ് ഫെസ്റ്റ്

  • ഉൽപന്നങ്ങളുടെ വിവരങ്ങൾ മാറ്റ്‌സാപ് എന്ന മൊബൈൽ ആപ്പിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SHOPPING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.