SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

പ്രൊഫ.എം.കെ സാനുവിന് പ്രബോധ ട്രസ്റ്റ് പുരസ്കാരം

mk-sanu

തൃശൂർ: ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന എ.ഡി ഹരി ശർമയുടെ സ്മരണാർത്ഥം മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കായി കൊച്ചി പ്രബോധ ട്രസ്റ്റ് ഏർപ്പെടുത്തിയ 20,000 രൂപ അടങ്ങുന്ന പ്രഥമ പുരസ്‌കാരം പ്രൊഫ.എം.കെ.സാനുവിന് സമ്മാനിക്കും.
സ്‌കൂളിൽ പോകാതെയും ഇംഗ്ളീഷ് ഭാഷ പഠിക്കാതെയും സംസ്‌കൃതവും മലയാളവും വീട്ടിലിരുന്ന് പഠിച്ച് കോളജ് അദ്ധ്യാപകനാകുകയും വൈലോപ്പിള്ളി ശ്രീധരമേനോൻ, ജി.ശങ്കരകുറുപ്പ് എന്നിവർക്കൊപ്പം സമസ്ത കേരള സാഹിത്യ പരിഷത്ത് സ്ഥാപിക്കുകയും ചെയ്ത സാഹിത്യകാരനാണ് ഹരിശർമ. ജനുവരിയിൽ കൊച്ചിയിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ കെ.സച്ചിദാനന്ദൻ, മാദ്ധ്യമപ്രവർത്തകൻ എൻ.മാധവൻകുട്ടി, ട്രസ്റ്റ് സെക്രട്ടറി ഡി.ഡി നവീൻകുമാർ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SANU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.