തൃശൂർ: തുഞ്ചത്തെഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ മാസ്റ്റർ (പൊന്നുമാസ്റ്റർ) രചിച്ച ഗ്രന്ഥം 'ശോകനാശിനിയുടെ ഗദ്ഗദങ്ങൾ' ഡോ. എസ്.കെ. വസന്തൻ, ഡോ. പി.വി. കൃഷ്ണൻ നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിസ് കണ്ണനായ്ക്കൽ അദ്ധ്യക്ഷനായി. കവിയും സാഹിത്യകാരനുമായ എം.എസ്. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എ. ഗോവിന്ദൻ, അഖില കേരള എഴുത്തച്ഛൻ സമാജം പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ്, കവയിത്രി വി.കെ. രാജശ്രീ, പുസ്തക പ്രസാധകൻ കെ.എ. രാമചന്ദ്രൻ, ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി സി.ബി. കുഞ്ഞുമുഹമ്മദ്, ഗ്രന്ഥകർത്താവ് സി.എൻ. ബാലകൃഷ്ണൻ, ആർ.കെ. തയ്യിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |