കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷം അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഡബ്ള്യു.സി പ്രസിഡന്റ് കെ.ജെ ശ്രീജിത്ത് അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ, കഥക് പെർഫോമറും അഭിനേത്രിയുമായ ദീപകർത്ത എന്നിവർ മുഖ്യാതിഥികളായി. എസ്.എൻ മിഷൻ ചെയർമാൻ ഇ.ഡി ദിവാകരൻ, സെക്രട്ടറി ദീപക് സത്യപാലൻ, ജോയിന്റ് സെക്രട്ടറി ടി.ജി ശശീന്ദ്രൻ, വൈസ് ചെയർമാൻ കെ.കെ സിദ്ധാർത്ഥൻ, ട്രഷറർ സലിൻ എൻ.പി, ഭാരവാഹികളായ ശശാങ്കൻ, സുരേന്ദ്രൻ, കാർത്തികേയൻ, പ്രിൻസിപ്പാൾ ഷൈനി കെ.ജി, എസ്.ഡബ്ള്യു.സി വൈസ് പ്രസിഡന്റ് സുലേഖ, ആശാ മോൾ, ആശാജോബി, സുമം വി.പി, സ്കൂൾ ലീഡർ അഞ്ജലി ആർ.മേനോൻ, ലക്ഷ്മി പ്രിയദീപക് എന്നിവർ സംസാരിച്ചു. പഠന മികവ് കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും കലോത്സവ വിജയികൾക്കും സമ്മാനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |