SignIn
Kerala Kaumudi Online
Friday, 29 March 2024 12.41 PM IST

എക്‌സൈസ് സേനയെ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി ആധുനികീകരിക്കും: മന്ത്രി എം.ബി. രാജേഷ്

1

തൃശൂർ: എക്‌സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ വകുപ്പിനെ മാറ്റാനാണ് ശ്രമം. പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ സേനയുടെ ഭാഗമാക്കും.

വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ആധുനികസങ്കേതങ്ങൾ അനുവദിക്കും. എക്‌സൈസ് വകുപ്പിൽ സ്തുത്യർഹസേവനം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കുമുളള 2021 വർഷത്തെ മുഖ്യമന്ത്രിയുടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മയക്കുമരുന്നിനെതിരെയുള്ള ജനകീയ മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നത്.
തൃശൂർ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്റർ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ 2021 വർഷത്തെ എക്‌സൈസ് മെഡലിന് അർഹരായിട്ടുളള 66 പേർക്ക് മെഡൽ വിതരണം ചെയ്തു.
പരിപാടിയിൽ എക്‌സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ (ഭരണം) ഡി. രാജീവ്, അഡീഷണൽ എക്‌സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ഇ.എൻ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.