തൃശൂർ: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ജനുവരി 21 മുതൽ 30 വരെ നിള ദേശീയ നൃത്ത സംഗീതോത്സവം നടത്തുമെന്ന് കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ അറിയിച്ചു. 21ന് മോഹിനിയാട്ടം നർത്തകി ദീപ്തി ഓംചേരിയുടെ ഡമോൺസ്ട്രേഷനോടെ ആരംഭിക്കും. തുടർന്ന് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡീസി, സംഗീത കച്ചേരി, യക്ഷഗാനം, ഗസൽ, ഹിന്ദുസ്ഥാനി സംഗീതം, തിറയാട്ടം, ചവിട്ടുനാടകം, മ്യൂസിക് ബാൻഡ്, ഇശൽ മഴ, ആദിവാസി നൃത്ത സംഗീതം, നാടകങ്ങൾ, തെയ്യം എന്നിവ നടക്കും. ജനുവരി 26ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗിക ഉദ്ഘാടനം ചെയ്യും. 30ന് സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കെ. രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |