SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.02 AM IST

ജീവൻ കൊടുത്തും മലയോര ജനതയെ ചേർത്ത് നിറുത്തും: ടി.എൻ.പ്രതാപൻ എം.പി

foto

പീച്ചി: ബഫർ സോൺ വിഷയത്തിൽ ജീവൻ കൊടുത്തും മലയോര മേഖലയിലെ ജനത്തെ രക്ഷിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു. മലയോര ജനതയുടെ ആശങ്ക അകറ്റുക, കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് നേതൃത്വം നൽകുന്ന രാപ്പകൽ സമരത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. പ്രതിജ്ഞ ചൊല്ലി സംരക്ഷണ വലയം തീർത്താണ് പ്രതാപൻ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. രാഹുൽ ഗാന്ധി അടക്കമുള്ള കേരളത്തിലെ 19 എം.പിമാരുടെ നേതൃത്വത്തിൽ പാർലമെന്റിനകത്ത് ബഫർ സോൺ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും എം.പി പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ബഫർ സോൺ മേഖലയിലൂടെ കടന്നുപോകുന്ന മലയോര സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഫർ സോൺ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്നും എം.പി. വിൻസെന്റ് പറഞ്ഞു. കെ.ആർ.ഗിരിജൻ, അഡ്വ.ഷാജി കോടങ്കണ്ടത്ത്, കെ.സി.അഭിലാഷ്, സി.വി.കുര്യാക്കോസ്, അഡ്വ.ജോസഫ് ടാജറ്റ്, എ.പ്രസാദ്, കെ.കെ.ബാബു, പി.എം.ഏലിയാസ്, എം.പി.ജോബി, കെ.എൻ.പുഷ്പാംഗദൻ, ലീലാമ്മാ തോമസ്, ബാബു തോമസ്, കെ.പി.ചാക്കോച്ചൻ, ജോർജ് പൊടിപ്പാറ, ബൈജു വർഗീസ്, രവി ജോസ്, സജി പോൾ, കല്ലൂർ ബാബു, കെ.എം.ജയന്തി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TNPRATAPAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.