സുൽത്താൻ ബത്തേരി: ശ്രീശങ്കരാചാര്യരുടെ വിഖ്യാതകൃതി 'സൗന്ദര്യലഹരി"യുടെ പ്രചാരണാർത്ഥമുള്ള ശൃംഗേരി യാത്തൂർ മഠാധിപതി ശ്രീശ്രീ ശങ്കരഭാരതി സ്വാമിയുടെ കേരള പര്യടനത്തിന് ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് തുടക്കമായി.
ക്ഷേത്രം മേൽശാന്തി കിഷൻ നമ്പൂതിരി പൂർണകുംഭം നൽകി സ്വാമിയെ വരവേറ്റു. വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ഹൈന്ദവ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ വിശ്വ സംസ്കൃത പ്രചാരണ സമിതി അന്താരാഷ്ട്ര കാര്യദർശി നന്ദകുമാർ, പ്രചാരണയാത്രയുടെ കോ ഓർഡിനേറ്റർ അജയകുമാർ, ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള, സ്വാമി ഹംസാനന്ദപുരി, സുരേന്ദ്രൻ ആവേത്തൻ, പി.സി.ഗോപിനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |