തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നാടൻ തോക്ക് സഹിതം നായാട്ട് സംഘത്തെ പിടികൂടി. വാളാട് സ്വദേശികളായ എടത്തന കൊല്ലിയിൽ പുത്തൻ മുറ്റം കെ.എ ചന്ദ്രൻ (39), മാക്കുഴി കെ.സി രാജേഷ് (48), കരിക്കാട്ടിൽ കെ.സി വിജയൻ (42), പുത്തൻ മുറ്റം ഇ.കെ ബാലൻ (44) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെ.എൽ 07 എ.ഡി 0760 മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജയപ്രസാദ് എം.വി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർവി കെ.ദാമോദരൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രപഞ്ച് പി.ആർ, ഹരികൃഷ്ണൻ വി.പി, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കുര്യൻ എന്നിവരടങ്ങുന്ന സംഘമാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |