വിഷുക്കൈനീട്ടമായി മലയാളികൾ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് നിർമല സീതാരാമൻ

Monday 15 April 2019 8:59 PM IST
nirmala-sitaraman-

തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ.

ഓഖി ദുരന്തത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിർദേശിച്ചത്. അതിനാൽ മലയാളികളെല്ലാം മോദിക്ക് വേണ്ടി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നിർമ്മല സീതരാമൻ പറഞ്ഞു.

ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മോദിക്കായി മലയാളികൾ വോട്ട് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019