രാഹുൽ ഗാന്ധി മത്സരിക്കുന്ന ദക്ഷിണേന്ത്യയിലെ ആ മണ്ഡലം ഏതായിരിക്കും ?​ കോൺഗ്രസ് അദ്ധ്യക്ഷനെ മത്സരിക്കാൻ ക്ഷണിച്ച് നേതാക്കൾ

Friday 15 March 2019 9:39 PM IST
rahul-

ബെംഗലുരു∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിന് പുറമേ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് കൂടി മത്സരിക്കണമെന്ന് ആവശ്യം. രാഹുൽ കർണാടകയിൽ നിന്ന് മത്സരിക്കണമെന്ന് പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റും ചെയ്തു. ലോക്ടസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കണം. അദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണമെന്നും അതിനായി കർണാടക തിരഞ്ഞെടുക്കണമെന്നും ദിനേഷ് ഗുണ്ടുറാവു ട്വിറ്ററിൽ കുറിച്ചു.കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഗുണ്ടുറാവുവിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. രംഗത്തെത്തി. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായ രാഹുൽ ഗാന്ധി കർണാടകയിൽ നിന്നു മത്സരിച്ച് പുതിയ വികസന മാതൃക സൃഷ്ടിക്കണമെന്നു സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.


1978–ൽ ഇന്ദിരാഗാന്ധി കർണാടകയിലെ ചിക്മംഗളൂരുവിൽ നിന്നും 1999ൽ സോണിയ ഗാന്ധി ബെല്ലാരിയിൽ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019