കുമ്മനം വർഗീയവാദിയെന്ന് മുല്ലപ്പള്ളി, എന്ത് വർഗീയതയെന്ന് കുമ്മനം

Monday 15 April 2019 12:25 AM IST
mullapally

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വർഗീയതയുടെയും ഹൈന്ദവ ധ്രുവീകരണത്തിന്റെയും ആളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞാണ് മുല്ലപ്പള്ളിയുടെ വിമർശനം.

പോസ്റ്റൽ വോട്ട് സംബന്ധിച്ച ഡി.ജി.പിയുടെ സർക്കുലറിനെതിരെ ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി മടങ്ങുമ്പോഴാണ് മുല്ലപ്പള്ളി കുമ്മനത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയത്.

കുമ്മനം ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലാണെന്നും മുല്ലപ്പളളി ആരോപിച്ചു.

എന്നാൽ വർഗീയമായ എന്ത് പരാമർശമാണ് താൻ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പരാമർശമാണ് മുല്ലപ്പള്ളി നടത്തിയത്. വർഗീയതയെ ഇളക്കിവിട്ട് പ്രചാരണം നടത്തുന്നത് കോൺഗ്രസാണ്. വീഴ്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019