തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി

Tuesday 16 April 2019 12:15 AM IST

rahul

തിരുവനന്തപുരം∙ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തിയത്..

ചൊവ്വാഴ്ച രാവിലെ 10ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കെ.എം.മാണിയുടെ പാലായിലെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കും. വൈകിട്ട് 4ന് ആലപ്പുഴയിൽ പ്രസംഗിക്കും. 6 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019