പത്തനംതിട്ട: കഴിഞ്ഞ ദിവസം സംസ്ഥാനതലത്തിൽ നടന്ന പി.എസ്.സി യുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42ാം ചോദ്യം അതിവേഗ ചിത്രകാരനായ ജിതേഷ് ജിയുടെ വരയരങ്ങിനെക്കുറിച്ചായിരുന്നു. വരയരങ്ങിനെക്കുറിച്ച് താഴെപ്പറയുന്നതിൽ ഏതാണ് ശരി എന്നതായിരുന്നു ചോദ്യം. മൂന്നാമതായി കൊടുത്തിരുന്ന ഉത്തരം എസ്. ജിതേഷ് ഇൗ കലാവിഭാഗം ആരംഭിക്കുകയും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു. നരിയാപുരം സ്വദേശിയാണ് ജിതേഷ് ജി.
അതിദ്രുത ചിത്രരചനയ്ക്കൊപ്പം പശ്ചാത്തല സംഗീതവും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് കുറിക്കുകൊള്ളുന്ന നർമ്മഭാഷണവും കവിതയും വിസ്മയാനുഭവങ്ങളും സമഞ്ജസമായി സമന്വയിക്കുന്ന ഇൻഫോടൈൻമെന്റ് കലാരൂപമാണ് ജിതേഷ്ജി ആവിഷ്കരിച്ച വരയരങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |