SignIn
OBITUARY
Wed 24 April 2024 ALAPPUZHA
വാഹനാപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
അമ്പലപ്പുഴ: പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് മാവേലി പറമ്പിൽ സി.രാജു (63) ആണ് മരിച്ചത്. കഴിഞ്ഞ 16ന് പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രാവിലെ നടക്കാനിറങ്ങിയ രാജുവിനെ പച്ചക്കറി ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാഖി, രാധിക. മരുമക്കൾ: സുനിൽകുമാർ, ബാലു.
April 24, 2024
രാജമ്മ
ചേർത്തല: വയലാർ ഒളതല തൈക്കൂട്ടത്തിൽ രാജമ്മ (91) നിര്യാതയായി. മക്കൾ: മണിയപ്പൻ,അമ്മിണി,മഹിളാമണി,ബീന,പരേതരായ വിജയൻ,സുഗുണൻ.
April 24, 2024
അന്നമ്മ തോമസ്
പച്ച : കൂട്ടക്കര പരേതനായ തോമ്മാച്ചിയുടെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി-83) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് പച്ചചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിസെമിത്തേരിയിൽ. മക്കൾ: ഡെയ്സി, ജെയിനമ്മ, ബിൻസി, പരേതരായ ആൻസി, ബിജു. മരുമക്കൾ: പി.ആർ. ജോർജ്ജ് (എ.ഇ.ഇൻഡസ്ട്രീസ്, ആലപ്പുഴ), എം.ജെ. മാത്യു, ചാക്കോജോസഫ്, കുഞ്ഞുമോൾ​ ബിജു (അക്കൗണ്ടന്റ്, രാജൂസ് ട്രേഡ് ലിങ്ക്സ്, എടത്വ)
April 24, 2024
അമ്മിണി
തുറവൂർ: തുറവൂർ പഞ്ചായത്ത്‌ ആറാം വാർഡ് വളമംഗലം വടക്ക് പുന്നക്കാട്ടുതറയിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. മക്കൾ : പ്രസന്നകുമാരി, രാധ, വത്സല, ആർ.രമേശൻ (സെക്രട്ടറി, തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതി),ഷീല. മരുമക്കൾ: രാജൻ, ദിവാകരൻ, രവീന്ദ്രൻ, മിനി, സ്റ്റാലിൻ. സഞ്ചയനം : 29ന് രാവിലെ 10ന്.
April 24, 2024
നാസറുദ്ദീൻ
ആലപ്പുഴ: അരൂക്കുറ്റി മൂന്നാം വാർഡ് ഹിദായത്ത് ജംഗ്ഷൻ കിഴക്കേ താന്നിക്കൽ വീട്ടിൽ നാസറുദ്ദീൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ റംലത്ത്. മകൻ: നജിം നാസിമുദ്ദീൻ. മരുമകൾ: സൽവ.
April 24, 2024
അബുബക്കർ
അമ്പലപ്പുഴ: വണ്ടാനം കണിയാം പറമ്പിൽ അബുബക്കർ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (കെ.എസ്.ഇ.ബി,​ പുന്നപ്ര ), നൗഫൽ (സൗദി ), നസീമ ,ഷീജ (ഓസ്ട്രേലിയ). മരുമക്കൾ : ജലീൽ, സാലി (ഓസ്ട്രേലിയ),ഹസീന, ഇർഫാന (സൗദി).
April 24, 2024
അലി
അമ്പലപ്പുഴ: വണ്ടാനം കണ്ണങ്ങേഴം പത്തിൽ അലി (63) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9. 30ന് പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്‌ലാംസംഘം ഖബർസ്ഥാനിൽ. ഭാര്യ: മൈമൂന. മക്കൾ: നിഷാദ്, നിയാസ്. മരുമക്കൾ: ഷംന, ഫാത്തിമ.
April 24, 2024
എം.കെ.അശോകൻ
ചേർത്തല: തണ്ണീർമുക്കം മുട്ടത്തിപറമ്പ് മേനോമകരിയിൽ എം.കെ.അശോകൻ (68) നിര്യാതനായി. ഭാര്യ:ഷൈലജ. മക്കൾ: സിനാജ്,സ്വരാജ്. മരുമക്കൾ: അനുപമ,രേഷ്മ. സഞ്ചയനം: 28ന് രാവിലെ 10ന്.
April 24, 2024
രമണൻ
അമ്പലപ്പുഴ: തോട്ടപ്പള്ളി അമരയുടെ തോപ്പ് വീട്ടിൽ രമണൻ (76) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: അമ്പിളി, അജിമോൾ. മരുമക്കൾ: ഓമനക്കുട്ടൻ,രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.
April 24, 2024
ജയേഷ്
ചാരുംമൂട് : കരിമുളയ്‌ക്കൽ വിളയിൽ ജയഭവനത്തിൽ പരേതനായ ഭാസ്കരൻനായരുടെ മകൻ ജയേഷ് (ശങ്കരൻ -39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. കരിമുളയ്‌ക്കൽ ക്ഷീരകർഷക സംഘം പ്രസിഡന്റ്, കർഷക സംഘം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നിവയായിരുന്നു. അമ്മ : വസന്തകുമാരി. സഹോദരി :ജയശ്രീ.
April 24, 2024
ദീപു.എസ്
മാന്നാർ: വലിയകുളങ്ങര ലീലാസദനത്തിൽ (കൊച്ചുകളീക്കൽ) പരേതനായ ശ്രീധരൻ പിള്ളയുടെയും ലീലാമ്മയുടേയും മകൻ ദീപു.എസ് (40) ദുബായിൽ നിര്യാതനായി. സംസ്‍കാരം പിന്നീട്. ഭാര്യ: അഞ്ജു ജി.ദാസ്. മക്കൾ: അദ്വൈത്,ധ്യാൻ,ദേവ്.
April 24, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.