SignIn
OBITUARY
Thu 25 April 2024 ERNAKULAM
ടാങ്കർലോറി ക്ലീനർ മറ്റൊരു ലോറിക്കടിയിൽപ്പെട്ട് മരിച്ചു
രാജു ബദ്ധ തൃപ്പൂണിത്തുറ: അന്യസംസ്ഥാന തൊഴിലാളിയായ ടാങ്കർ ലോറി ക്ലീനർക്ക് മറ്റൊരുലോറികയറി ദാരുണാന്ത്യം. ആന്ധ്രയിൽനിന്ന് ഐ.ഒ.സിയുടെ ഇരുമ്പനം ടെർമിനലിൽ എഥനോളുമായി വന്ന ആന്ധ്ര ഈസ്റ്റ് ഗോദാവരി നേമം സ്വദേശി രാജു ബദ്ധയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ടെർമിനൽ ഗേറ്റിന് മുന്നിലാണ് സംഭവം. കമ്പനിയുടെ അകത്തുനിന്നും ലോഡുമായി വന്ന മറ്റൊരു ലോറിയുടെ ചക്രം രാജുവിന്റെ തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. അപകടത്തെത്തുടർന്ന് സീപോർട്ട് -എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.
April 25, 2024
മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ കോണിയിൽനിന്ന് വീണ് മരിച്ചു
പി.കെ. ബാബു ആലുവ: വീട്ടുമുറ്റത്തെ മാവിന്റെ ശിഖരം മുറിക്കുന്നതിനിടെ കോണിയിൽ നിന്നുവീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആലുവ കുഞ്ഞുണ്ണിക്കര പുത്തൻപുരയിൽ പി.കെ. ബാബുവാണ് (60) മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ആലുവയിലെ സ്വകാര്യാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാവിൽ ചാരിവച്ച കോണിയിൽ കയറി ശിഖരം വെട്ടുന്നതിനിടെ തെന്നിമറിയുകയായിരുന്നു. ബാബു ആലുവ കാരോത്തുകുഴി ആശുപത്രിക്ക് സമീപത്തെ തറവാട് വീടിന് സമീപം താജ് ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: സുനിത. മക്കൾ: ഫെബിൻ, ഫെസിൻ, ഫെമിൻ.
April 25, 2024
ജാസ്മിൻ
വൈപ്പിൻ: ചെറായി സാമൂഹ്യ ക്ഷേമസംഘത്തിന് സമീപം കുന്നപ്പിള്ളി പരേതനായ രാമതീർത്ഥന്റെ മകൾ ജാസ്മിൻ (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. അമ്മ: ലളിത. സഹോദരി: രചിത്ര.
April 24, 2024
പ്രസാദ്
വൈപ്പിൻ: ചെറായി സാമൂഹ്യ ക്ഷേമസംഘത്തിന് സമീപം എടവന ദാമോദരന്റെ മകൻ പ്രസാദ് (55)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം ചെറായി പൊതുശ്മശാനത്തിൽ. അമ്മ: വൽസല. ഭാര്യ: പരേതയായ ജിനി. മകൻ: അജിത്.
April 24, 2024
ലീല
വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി കോൽപ്പുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ലീല (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതരായ ജോഷി, മുരളി, ഷാജി, ശാന്ത. മരുമക്കൾ: രേണുക, മിനി, ജയ, പരേതനായ ചന്ദ്രൻ.
April 24, 2024
വത്സ ബേബി
പുത്തൻകുരിശ്: പീച്ചിങ്ങചിറ പനയ്ക്കൽവീട്ടിൽ ബേബിയുടെ ഭാര്യ വത്സ (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുത്തൻകുരിശിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. മക്കൾ: പോൾസൺ, ജോൺസൺ. മരുമക്കൾ: മഞ്ജു, ഡിലിയ.
April 24, 2024
രുഗ്മിണി
പറവൂർ: കച്ചേരിപ്പടി ആനന്ദവിലാസത്തിൽ ജി. ഗോപിനാഥന്റെ ഭാര്യ രുഗ്മിണി (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സ്വവസതിയായ പല്ലംതുരുത്ത് രോഹിണിയിൽ. മക്കൾ: ഗീത ഗോപിനാഥൻ (പഞ്ചാബ് നാഷണൽ ബാങ്ക് ആലുവ), രാജീവ്‌ ഗോപിനാഥൻ (ദുബായ്). മരുമക്കൾ: മോഹനൻ വി.കെ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), അഡ്വ. മഞ്ജു വി.ആർ.
April 24, 2024
ടി.എൻ. സദാനന്ദൻ
പറവൂർ: മന്നം തൂശത്ത് വീട്ടിൽ ടി.എൻ. സദാനന്ദൻ (76) നിര്യാതനായി. മന്നം സർവീസ് സഹകരണസംഘം മുൻ ഡയറക്ടറാണ്. ഭാര്യ: ലളിത. മക്കൾ: സ്മിത, സന്ദീപ്. മരുമക്കൾ: രാജേഷ്‌കുമാർ, രശ്മി.
April 24, 2024
ടി.എ. മോഹനൻ
പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് തൈയകത്ത് ടി.എ. മോഹനൻ (72) നിര്യാതനായി. പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്, പൊതുജന സേവാസംഘം പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം, കയർഫെഡ് ഡയറക്ടർ, പാല്യത്തുരുത്ത് കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിൻഡ്രല്ല. മക്കൾ: സിനോജ്, സിന്ധു. മരുമക്കൾ: അശ്വതി, അഭിലാഷ്.
April 24, 2024
രവീന്ദ്രൻ
പറവൂർ: ചെറി​യ പല്ലംതുരുത്ത് മരങ്ങാട്ടുവീട്ടിൽ രവീന്ദ്രൻ (81 റിട്ട.എഫ്.എ.സി.ടി) നി​ര്യാതനായി​. സംസ്കാരം ഇന്ന് മൂന്നിന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: സിൽവി. മക്കൾ: റെസി (യു.കെ), റെജി (ബംഗളൂരു). മരുമക്കൾ: സി​ജി​, റോഷൻ.
April 24, 2024
സുമതി
പറവൂർ: കെടാമംഗലം ഷിബുനിവാസിൽ പരേതനായ കെ.കെ. കൃഷ്ണന്റെ ഭാര്യ സുമതി (86) നിര്യാതയായി. കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. അസിസ്റ്റന്റ് കമ്മീഷണറാണ്. മക്കൾ: ഷാരിമോൾ, സെൽവരാജ് (നേവൽബേസ്), ഷിബുകുമാർ (സി.ആർ.എൽ). മരുമക്കൾ: ദീപ്തി,ബിന്ദു, പരേതനായ ഡോ. സുരേഷ്.
April 24, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.