SignIn
OBITUARY
Fri 19 April 2024 WAYANAD
പി.വി.ബാലചന്ദ്രൻ നിര്യാതനായി
കൽപ്പറ്റ: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന മുൻ ഡി.സി.സി പ്രസിഡന്റും പ്രമുഖ സഹകാരിയുമായ അമ്പലവയൽ നരിക്കുണ്ട് പി .വി .ബാലചന്ദ്രൻ (77) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും. സി.പി.എം അമ്പലവയൽ മഞ്ഞപ്പാറ ബ്രാഞ്ച് അംഗമാണ്. 1977ൽ അവിഭക്ത കോഴിക്കോട് ജില്ല കെ.എസ്.യു പ്രസിഡന്റായാണ് രഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, അമ്പലവയൽ പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കോഫി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2021ൽ കോൺഗ്രസ് നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എമ്മുമായി ചേർന്നു. കരുണാകരൻ നായർ -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീനകുമാരി. മക്കൾ: അമേരിക്കയിലെ എൻജിനിയർമാരായ മിഥുൻ, മിഷ. സഹോദരങ്ങൾ: പി .വി വേണുഗോപാൽ ,തങ്കം.
September 21, 2023
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
രാധാകൃഷ്ണൻ നായർ പുൽപ്പള്ളി: പെരിക്കല്ലൂർ കടവിലെ വീട്ടുവരാന്തയിൽ പത്തനംതിട്ട കൊച്ചുകോയിക്കൽ രാധാകൃഷ്ണൻ നായരെ (68)യാണ് മരിച്ച നിലയിൽ കണ്ടത്തിയത്. നീളിപറമ്പിൽ സുബ്രഹ്മണ്യന്റെ വീട്ടുവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ഇയാൾ ഇവിടെയായിരുന്നു കിടന്നിരുന്നത്. പെരിക്കല്ലൂരിൽ എത്തിയിട്ട് അഞ്ച് മാസത്തിലേറെയായിരുന്നു. ഇൻക്വസ്റ്റിനുശേഷം മൃതദേഹംപോസ്റ്റുമോർട്ടത്തിനുകൊണ്ടുപോയി. രാധാകൃഷ്ണൻ നായർ
June 17, 2023
ലീല
ലീല മൂലങ്കാവ്: മൂലങ്കാവ് അറുപത്തിനാലിൽ ചെറുതല കുഞ്ഞന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: മനോജ്, ധന്യ (കുപ്പാടി നിർമ്മല മാത പബ്ലിക് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: നിഷ, അശോകൻ.
June 17, 2023
സിസിലി
സിസിലി മാനന്തവാടി:മാനന്തവാടി ഒണ്ടയങ്ങാടി കൊച്ചുമലയിൽ സിസിലി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ (മാമച്ചൻ ). മകൻ: നവോദ്.
February 25, 2023
ഗംഗാധരൻ
പുൽപ്പള്ളി: സീതാമൗണ്ട് ചാമപ്പാറ ചെമ്പകപ്പാറയിൽ ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: സലജ. മക്കൾ: സുനിജ, സിനീഷ്(കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഷിനു, സൂര്യ.
February 25, 2023
ബാലൻ നായർ
ബാലൻ നായർ കൽപ്പറ്റ: മുട്ടിൽ സന്തോഷ് നിവാസിൽ ബാലൻ നായർ (90) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ചന്ദ്രവതി. മക്കൾ: നാരായണൻ, വിജയകുമാർ, സന്തോഷ്, സുജാത, പുഷ്പ, ഉഷ, പ്രഭ, പരേതയായ ലത. സംസ്‌ക്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.
December 11, 2022
എൻ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഹൈദരാബാദ് കുക്കാട്ട്പള്ളി സ്വദേശി ചെന്നുപതി വെങ്കിട്ട നാഗേശ്വര റാവുവിന്റെ മകൻ ചെന്നുപതി യശ്വവന്ത് (19) ആണ് വീണത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ മൂന്നുമണിക്കായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. മാതാവ്: ചെന്നുപതി ഭാരതി.
December 06, 2022
പത്താം ക്ളാസ് വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങിമരിച്ചു
കുളത്തുപ്പുഴ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കുളത്തൂപ്പുഴ ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജുമാത്യു - സൂസി ദമ്പതികളുടെ മകൻ റുബൈൻ ബിജു (15), കണ്ടച്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ദീൻ - നാഫി ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (16) എന്നിവരാണ് മരിച്ചത്. മറ്റ് പേർ കൂടി ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെയാണ് സാം ഉമ്മൻ മെമ്മോറിയൽ ഹൈസ്കൂളിന് സമീപത്തെ തടി ഡിപ്പോയോട് ചേർന്ന് കല്ലടയാറ്റിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങിയത്. വേനൽക്കാലത്തും ശക്തമായ ഒഴുക്കുള്ള ഭാഗമാണിവിടം. നീന്തുന്നതിനിടയിൽ നാലുപേർ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ഇവരിൽ ചിതറ സ്വദേശി സൗരവിനെയും കുളത്തൂപ്പുഴ സാം നഗർ സ്വദേശി അദ്വൈത് വിജയിനെയും മറ്റ് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് രക്ഷപ്പെടുത്തി. അപ്പോഴേക്കും റൂബൈൻ ബിജുവും മുഹമ്മദ് റോഷനും ഒഴുക്കിൽപ്പെട്ട് പോയിരുന്നു. വിദ്യാർത്ഥികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പത്തരയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ ആറിന്റെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൊലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശവാസികളായ നെടുവന്നൂർ കടവ് സ്വദേശി ബിജു, കല്ലുവെട്ടാംകുഴി സ്വദേശിയായ രാജ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ സാം ഉമ്മൻ സ്കൂളിൽ വച്ചാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേള നടന്നത്. മേളയ്ക്കായി മാറ്റിയ ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്കുകളും ക്രമീകരിക്കേണ്ടതിനാൽ ഇന്നലെ സ്കൂളിന് അവധിയായിരുന്നു. സ്കൂളിൽ പോകേണ്ടാഞ്ഞതിനാലാണ് ഏഴംഗ സംഘം ട്യൂഷൻ കഴിഞ്ഞ് ആറ്റിൽ കുളിക്കാൻ പോയത്. രക്ഷപ്പെട്ട അദ്വൈത് വിജയ് ശ്വാസ തടസത്തെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാര്യമായ പ്രശ്നങ്ങളില്ലാത്ത സൗരവ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
November 29, 2022
ഏലമ്മ ജോസഫ്
കൽപ്പറ്റ: പള്ളിക്കുന്ന്മാതിരപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (97) നിര്യാതയായി. മക്കൾ: ജോൺ, സ്റ്റീഫൻ, മൈക്കിൾ, ജോർജ് , റോക്കി, റോസിലി, മേരി, പരേതനായ സെബാസ്റ്റ്യൻ.
November 07, 2022
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണം
രാധാകൃഷ്ണൻ മാനന്തവാടി: മിനി ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. കടുക്കപ്പാറ രാധാകൃഷ്ണനാണ് (60) മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകി ബസ് സ്റ്റാൻഡിനു സമീപം പെരുവക റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അജിതകുമാരി ഭാര്യയാണ്. രാധാകൃഷ്ണൻ
November 06, 2022
ജോസഫ്
ജോസഫ് വൈത്തിരി: ലക്കിടി കൊട്ടേപറമ്പിൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോയി, ആന്റണി, മോളി, ജാൻസി , ബെന്നി, ജെയ്സൻ, ജെറീഷ്. മരുമക്കൾ: മേരി, മോളി, ഷൈനി, സീന, സ്മിനു, ഷൈജൻ, ജോയി. സംസ്‌കാരം ഇന്ന് രാവിലെ 11 മണി ലക്കിടി സെൻമോസസ് ചർച്ച് സെമിത്തേരിയിൽ.
October 22, 2022
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.