SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.49 PM IST

ബ്ലൂ ടിക്കിന് പ്രതിമാസം എട്ട് ഡോളർ

elon-musk

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ ബ്ലൂ ടിക് സേവനത്തിന് പ്രതിമാസം എട്ട് ഡോളർ ഈടാക്കുമെന്ന് പുതിയ മേധാവി ഇലോൺ മസ്ക് അറിയിച്ചു. വെരിഫൈഡ് ബാഡ്ജും ഇതിൽ ഉൾപ്പെടും. ബ്ലൂ ടിക് ഉള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവില്ലാതാക്കാനും വരുമാനത്തിന് പരസ്യത്തെ ആശ്രയിക്കാതിരിക്കാനുമാണ് മസ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സംവിധാനം അസംബന്ധമാണെന്നും ജനം ശക്തരാകട്ടെയെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു. ഇതുവരെ പ്രശസ്തരും പ്രമുഖരുമായ ആളുകൾക്കാണ് ബ്ലൂ ടിക് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ എട്ട് ഡോളർ മുടക്കി ആർക്കും ബ്ലൂടിക് സബ്സ്ക്രിപ്ഷൻ നേടാം. ഓരോ രാജ്യത്തെയും രീതി അനുസരിച്ച് തുകയിൽ വ്യത്യാസം ഉണ്ടാകാം. നിരോധിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതിന് കുറച്ച് ആഴ്ചകളെടുക്കുമെന്ന സൂചനയും മസ്ക് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TWITTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.