SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.14 PM IST

100 ദിന തൊഴിൽദാന പദ്ധതി: കേരളബാങ്ക് ₹842.54 കോടി നൽകി

kerala-bank

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കർഷകർക്കും സാധാരണക്കാർക്കും തൊഴിലും വരുമാനവും ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ 2020 സെപ്തംബറിൽ ആവിഷ്‌കരിച്ച '100 ദിന തൊഴിൽദാന പദ്ധതി" ഒരുവർഷം പിന്നിട്ടപ്പോഴേക്കും 32,088 തൊഴിലവസരങ്ങൾക്കായി മൂന്നുഘട്ടങ്ങളിലൂടെ കേരള ബാങ്ക് അനുവദിച്ചത് 842.54 കോടി രൂപയുടെ വായ്‌പകൾ.

ഒന്നാംഘട്ടത്തിൽ 10,453 തൊഴിലുകൾക്കായി 222.54 കോടി രൂപയും രണ്ടാംഘട്ടത്തിൽ 9,083 തൊഴിലുകൾക്കായി 225 കോടി രൂപയും മൂന്നാംഘട്ടത്തിൽ 12,552 തൊഴിലുകൾക്കായി 395 കോടി രൂപയുമാണ് അനുവദിച്ചത്. പ്രവാസികൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവർക്കായി തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ വിവിധ വായ്‌പകളാണ് കുറഞ്ഞ പലിശയ്ക്ക് കേരള ബാങ്ക് 769 ശാഖകളിലൂടെ ലഭ്യമാക്കുന്നത്.

കേരള ബാങ്ക് സുവിധ, മിത്ര, ഭക്ഷ്യസംസ്കരണ വ്യവസായവായ്പ, പ്രവാസികിരൺ, പ്രവാസി ഭദ്രത, ദീർഘകാല കാർഷിക വായ്പകൾ, സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും പുതിയ തൊഴിൽ സംരംഭവായ്‌പ എന്നിവയാണ് 13 ജില്ലകളിലായി നൽകി 32,088 തൊഴിലുകൾ സൃഷ്‌ടിച്ചത്. സർക്കാർ നിർദേശിച്ചതിനേക്കാൾ 12,942 തൊഴിലവസരങ്ങൾ അധികം സൃഷ്‌ടിക്കാനും ബാങ്കിന് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KERALABANK, LABOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.