SignIn
Kerala Kaumudi Online
Friday, 29 March 2024 7.47 AM IST

5ജി സ്‌പെക്‌ട്രം ലേലത്തിന് അദാനി ഡേറ്റ നെറ്റ്‌വർക്ക്‌സ്

5g

ന്യൂഡൽഹി: കേന്ദ്ര ടെലികോംവകുപ്പ് ഈമാസം 26ന് ആരംഭിക്കുന്ന 5ജി സ്‌പെക്‌ട്രം ലേലത്തിൽ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എന്റർപ്രൈസസ് പ്രമോട്ടർമാരായി പുതുതായി സ്ഥാപിച്ച അദാനി ഡേറ്റ നെറ്റ്‌വർക്ക്‌സ് ലിമിറ്റഡും പങ്കെടുക്കും. സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ (വീ) എന്നിവയാണ് സ്‌പെക്‌ട്രത്തിനായി അപേക്ഷിച്ച മറ്റ് സ്ഥാപനങ്ങൾ.

അപേക്ഷിച്ച കമ്പനികളുടെ ഉടമസ്ഥരുടെ വിശദാംശങ്ങൾ ടെലികോം വകുപ്പ് ഇന്നലെ പുറത്തുവിട്ടു. മാതൃസംസ്ഥാനമായ ഗുജറാത്തിൽ ടെലികോം സേവനത്തിനുള്ള ലൈസൻസ് (ലെറ്റർ ഒഫ് ഇന്റന്റ് - എൽ.ഒ.ഐ) അദാനി ഗ്രൂപ്പ് നേടിയെന്ന വിവരവും പുറത്തുവന്നു. എന്നാൽ, ഗുജറാത്തിൽ ഉപഭോക്തൃസേവനത്തിലേക്ക് കടക്കുന്നില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് ലൈസൻസ് നേടിയതെന്നും കമ്പനി വ്യക്തമാക്കി.

248.35 കോടി രൂപയാണ് അദാനി ഡേറ്റ നെറ്റ്‌വർക്ക്‌സിന്റെ ആസ്‌തി. റിലയൻസ് ജിയോയുടേത് 1.97 ലക്ഷം കോടി രൂപയും എയർടെല്ലിന്റേത് 75,886.8 കോടി രൂപയുമാണ്. വീയുടേത് നെഗറ്റീവ് 80,918 കോടി രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ADANI, 5G
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.