SignIn
Kerala Kaumudi Online
Friday, 29 March 2024 11.26 AM IST

$10,000 കോടി കടന്ന് അദാനി ഗ്രൂപ്പിന്റെ മൂല്യം

adani

 നേട്ടം കൊയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ കമ്പനി

ന്യൂഡൽഹി: ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ മൂല്യം 10,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ കമ്പനിയാണ് തുറമുഖങ്ങളും വിമാനത്താവളങ്ങളും ഖനികളും സിറ്റി ഗ്യാസ് വിതരണവും ഊർജ പ്ളാന്റുകളുമൊക്കെയുള്ള അദാനി ഗ്രൂപ്പ്. 10,608 കോടി ഡോളറായാണ് (ഏകദേശം 7.84 ലക്ഷം കോടി രൂപ) മൂല്യം ഉയർന്നത്. ഇന്നലെ ഓഹരി വിപണി നേട്ടത്തിലേറിയതിന്റെ ചുവടുപിടിച്ചാണ് ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്.

ടാറ്റാ ഗ്രൂപ്പും റിലയൻസ് ഇൻഡസ്‌ട്രീസുമാണ് ഈ നാഴികക്കല്ല് നേരത്തേ പിന്നിട്ട മറ്റു രണ്ടു കമ്പനികൾ. 1980ൽ കമ്മോഡിറ്റി വ്യാപാരമായി തുടങ്ങിയ അദാനി ഗ്രൂപ്പിനെ, മൂന്നു ദശാബ്‌‌ദംകൊണ്ടാണ് ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളർത്തിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ അദാനിയുടെ നിയന്ത്രണത്തിലായത് ഇന്ത്യയിലെ ഏഴ് മുൻനിര വിമാനത്താവളങ്ങളാണ്. ഇന്ത്യയിലെ തുറമുഖ വ്യാപാരത്തിന്റെ 30 ശതമാനം കൈകാര്യം ചെയ്യുന്നതും അദാനി ഗ്രൂപ്പാണ്.

അദാനി ഗ്രീൻ, അദാനി പവർ, അദാനി പോർട്‌സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്‌മിഷൻ തുടങ്ങിയ ഉപകമ്പനികളുടെ ഓഹരിവില ഇന്നലെ റെക്കാഡ് മുന്നേറ്റം നടത്തിയതാണ് അദാനി ഗ്രൂപ്പിന് നേട്ടമായത്.

ഒന്നാമൻ ടാറ്റ

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ടാറ്റാ ഗ്രൂപ്പാണ്; മൂല്യം 24,200 കോടി ഡോളർ (17.76 ലക്ഷം കോടി രൂപ). രണ്ടാമതുള്ള റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം 17,100 കോടി ഡോളർ (12.99 ലക്ഷം കോടി രൂപ).

അദാനിക്കുതിപ്പ്

കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവുമധികം വരുമാനം വാരിക്കൂട്ടിയ വ്യക്തിയെന്ന പട്ടം ഗൗതം അദാനി സ്വന്തമാക്കിയിരുന്നു. ആമസോൺ തലവൻ ജെഫ് ബെസോസും ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കും പോലും അദാനിക്ക് പിന്നിലായിരുന്നു. 1,620 കോടി ഡോളറിൽ നിന്ന് 5,990 കോടി ഡോളറാണ് അദാനിയുടെ ആസ്‌തി ഉയർന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 20 വ്യക്തികളിൽ ഒരാളാണ് ഇപ്പോൾ അദാനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GAUTAM ADANI, ADANI GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.