SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 PM IST

എയർക്രാഫ്‌റ്റ് മെയിന്റനൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം

aircraft

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഏവിയേഷൻ കേന്ദ്രസർക്കാരിന്റെയും ഡി.ജി.സി.എയുടെയും അംഗീകാരമുള്ള എയർക്രാഫ്‌റ്റ് മെയിന്റനൻസ് എൻജിനിയറിംഗ് (സി.എ.ആർ-147) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ളസ് ടു പാസായവർക്കും പോളിടെക്‌നിക് ഡിപ്ളോമ അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്) അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. രണ്ടുവർഷക്കാലാവധിയുള്ള കോഴ്‌സാണ്. ആർ.ഐ.എ., എയർ ഇന്ത്യ (തിരുവനന്തപുരം), എയർവർക്‌സ് (ഹൊസൂർ, കൊച്ചി) എന്നിവിടങ്ങളിലാണ് പ്രാക്‌ടിക്കൽ കോഴ്‌സുകൾ.

ഇന്ത്യയിലും വിദേശത്തും മികച്ച ജോലിസാദ്ധ്യതയുള്ള കോഴ്‌സിന്റെ മെക്കാനിക്കൽ സ്ട്രീമിന് 60, ഏവിയോണിക്‌സിന് 45 എന്നിങ്ങനെ സീറ്റുകളാണുള്ളത്. മാർക്ക്, കൗൺസലിംഗ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

എം.ബി.എ., ബി.ബി.എ, എയർക്രാഫ്‌റ്റ് മെയിന്റനൻസ് ടെക്‌നോളജി, എയർപോർട്ട് മാനേജ്മെന്റ്, ഗ്രൗണ്ട് സ്റ്റാഫ്, കാബിൻ ക്രൂ ഡിപ്ളോമ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിശദാംശങ്ങൾക്കും അഡ്‌മിഷനും ഫോൺ : 09400179573, 06238687190 വെബ്‌സൈറ്റ് : www.riaindia.co.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AIRCRAFT, ENGINEERING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.