കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ഈദ് മെഗാ സെയിലിന് തുടക്കമായി. ഹോൾസെയിൽ വിലയേക്കാൾ കുറഞ്ഞനിരക്കിൽ നിത്യോപയോഗ സാധനങ്ങൾ, ഇടനിലക്കാരില്ലാതെ മികച്ച വിലക്കുറവിൽ പഴം, പച്ചക്കറികൾ, മത്സ്യമാംസ വൈവിദ്ധ്യങ്ങളുമായി ഫിഷ് ആൻഡ് മീറ്റ് വിഭാഗം, ആകർഷക ക്രോക്കറി കളക്ഷൻ തുടങ്ങിയവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
50 ശതമാനം വിലക്കുറവിൽ ഈന്തപ്പഴം, ഒന്നിനൊന്ന് സൗജന്യമായി ബിരിയാണി അരി, പത്തരിപ്പൊടി, കുറഞ്ഞവിലയ്ക്ക് മസാലപ്പൊടി, വെളിച്ചെണ്ണ, ചായപ്പൊടി, ഓട്ട്സ് എന്നിവയും സെയിലിന്റെ ഭാഗമാണ്. തിരഞ്ഞെടുത്ത് എ.സി പർച്ചേസുകൾക്കൊപ്പം സ്റ്റെബിലൈസറും തിരഞ്ഞെടുത്ത ലാപ്പ്ടോപ്പ്, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 5,000 രൂപയുടെ ആക്സസറികൾ എന്നിവ സമ്മാനമുണ്ട്.
50 ശതമാനംവരെ വിലക്കുറവിൽ പ്രമുഖ ബ്രാൻഡുകളുടെ എ.സി., വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, സ്മാർട്ട്ഫോൺ, ലാപ്പ്ടോപ്പ്, ടാബ്, ആക്സസറികൾ എന്നിവവാങ്ങാം. മികച്ച മൂല്യത്തിലെ എക്സ്ചേഞ്ച് ഓഫർ, ആകർഷക ഫിനാൻസ് ഓഫർ, കമ്പനി വാറന്റിക്ക് പുറമേ എക്സ്റ്റൻഡഡ് വാറന്റി തുടങ്ങിയവും ഒരുക്കിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |