കോഴിക്കോട്: അക്ഷയതൃതീയയ്ക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങാൻ അവസരം. പുറമേ, ആകർഷകമായ മറ്റ് ഓഫറുകളും സ്വന്തമാക്കാം.
കമ്പനിയുടെ ഇന്ത്യയിലെ ഷോറൂമുകളിൽ കഴിഞ്ഞദിവസം ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വിലക്കുറവിലായിരുന്നു വില്പന. സമാനവിലക്കുറവ് അക്ഷയതൃതീയ ദിനംവരെ തുടരും. ഉപഭോക്തൃ സൗഹൃദാർത്ഥം കമ്പനി ഏർപ്പെടുത്തിയ ഫെയർ പ്രൈസ് പ്രോമിസിന്റെ ഭാഗമായാണ് വിലക്കുറവ്.
ഡയമണ്ട് ആഭരണങ്ങൾക്ക് ഡയമണ്ട് വിലയുടെ 20 ശതമാനം വരെ വിലക്കുറവും ജെം സ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവുമുണ്ട്. അക്ഷയതൃതീയയുടെ ഭാഗമായി സ്വർണവിലയുടെ അഞ്ചുശതമാനം നൽകി മേയ് രണ്ടുവരെ അഡ്വാൻസ് ബുക്കിംഗിനുള്ള സൗകര്യവുമുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങാൻ ഇതു സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |