കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2021ലെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളേജായി കൊച്ചി അമൃത തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ പത്തു റാങ്കുകളിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക മെഡിക്കൽ കോളേജും അമൃതയാണ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആണ് ഒന്നാമത്.
ഫാർമസിയിൽ 12-ാമതും ഡെന്റലിൽ 13-ാമതുമാണ് അമൃത. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ റാങ്കിംഗിൽ 12-ാം സ്ഥാനവും സർവകലാശാലകളുടെ റാങ്കിംഗിൽ അഞ്ചാംസ്ഥാനവും എൻജിനിയറിംഗ് കോളേജ് റാങ്കിംഗിൽ 16-ാം സ്ഥാനവും അമൃത സ്വന്തമാക്കി. തുടർച്ചയായ അഞ്ചാംവർഷമാണ് അമൃത ഏറ്റവും മികച്ച 10 സർവകലാശാലകളിൽ ഇടംപിടിക്കുന്നത്.
ഡൽഹിയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് റാങ്കിംഗ് പ്രഖ്യാപനം നടത്തിയത്. സർവകലാശാലയുടെ അക്കാഡമിക്, ഫാക്കൽറ്റി മികവും മറ്റ് സൗകര്യങ്ങളും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ.പി. വെങ്കട്രംഗൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |