SignIn
Kerala Kaumudi Online
Friday, 29 March 2024 5.52 AM IST

ആർടെക് പനോരമയുടെ ഭൂമിപൂജ ശാസ്‌തമംഗലത്ത്

artec

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പറായ ആർടെക് റിയൽറ്റേഴ്‌സിന്റെ പുതിയ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രൊജക്‌ടായ ആർടെക് പനോരമയുടെ ഭൂമിപൂജയും ശിലാസ്ഥാപനവും ശാസ്‌തമംഗലത്ത് നടന്നു. മാനേജിംഗ് ഡയറക്‌ടർ ടി.എസ്.അശോക്, ടി.ലേഖ, മറ്റ് ഭൂവുടമകൾ എന്നിവർ ചേർന്നാണ് ഭൂമിപൂജയും ശിലാസ്ഥാപനവും നിർവഹിച്ചത്.

നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്‌തമംഗലത്ത് 2, 3 ബി.എച്ച്.കെ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. വിശാലവും തുറസ്സായതുമായ സ്ഥലങ്ങളും നഗരത്തിന്റെ പനോരമിക് കാഴ്‌ചകളുടെ ആസ്വാദനവും പ്രൊജക്‌ടിന്റെ ആകർഷണമാണ്. പ്രൊജക്‌ടിന്റെ നല്ലൊരുഭാഗം അപ്പാർട്ട്‌മെന്റുകൾ ഇതിനകം ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.

താമസക്കാർക്ക് നൂതനവും അപ്‌ഡേറ്റഡുമായ ജീവിതശൈലി പ്രദാനംചെയ്യുന്ന ആർക്കിടെക്‌ചർ ലാൻഡ്‌മാ‌ർക്കായി ആർടെക് പനോരമ മാറുമെന്ന് ജനറൽ മാനേജർ വിനോദ് ജി.നായർ പറഞ്ഞു. 1994 മുതൽ മികച്ച ലൊക്കേഷനുകളിൽ പ്രീമിയം പ്രൊജക്‌ടുകൾ സമയബന്ധിതമായി കൈമാറി ഉപഭോക്തൃവിശ്വാസം ആർജ്ജിച്ച സ്ഥാപനമാണ് ആർടെക് റിയൽറ്റേഴ്‌സ്. മികച്ച വില്പനാനന്തര സേവനവും പ്രത്യേകതയാണ്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോട്ടയം, തിരുവല്ല, തൃശൂർ, ദുബായ് എന്നിവിടങ്ങളിലും ആർടെക് വിജയമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, REAL ESTATE, PANORAMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.