കൊല്ലം സ്വദേശിയാണ് അനിൽകുമാർ
ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) തെലങ്കാന-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ എക്സിക്യുട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഹെഡ്ഡുമായി ബി.അനിൽകുമാർ ചുമതലയേറ്റു. ഇരുസംസ്ഥാനങ്ങളുടെയും റീട്ടെയിൽ സെയിൽസ് വിഭാഗം മേധാവിയായി പ്രവർത്തിക്കവേയാണ് അദ്ദേഹത്തെ തേടി പുതിയ ചുമതലയെത്തിയത്.
കൊല്ലം സ്വദേശിയായ അനിൽകുമാറിന് ഇന്ത്യൻ ഓയിലിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനസമ്പത്തുണ്ട്. ടെർമിനൽ ഓപ്പറേഷൻസ്, റീട്ടെയിൽ സെയിൽസ്, എച്ച്.ആർ തുടങ്ങിയ വിഭാഗങ്ങളിലാണ് വിവിധ സംസ്ഥാനങ്ങളിലായി വിവിധ ചുമതലകളിലൂടെ അദ്ദേഹം മികവുതെളിയിച്ചത്. സിവിൽ എൻജിനിയറിംഗിന് പുറമേ സ്ളൊവേനിയയിലെ ലൂബിയാന സർവകലാശാലയിൽ നിന്ന് പെട്രോളിയം മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും അനിൽകുമാർ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |