SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.38 PM IST

ഡിബോംഗോ ബ്രാൻഡിന് തുടക്കമിട്ട് അമിതാഭ് ബച്ചൻ  രാജ്യത്തെ പുതിയ സ്പോർട്ടി ഫാഷൻ ബ്രാൻഡ്

debongo

കോഴിക്കോട്: കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് രാജ്യത്തെ പുത്തൻ സ്പോർട്ടി ഫാഷൻ ബ്രാൻഡായ ഡിബോംഗോ വിപണിയിൽ. ബ്രാൻഡ് അംബാസഡറും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചൻ ഡിബോംഗോയുടെ അവതരണം നിർവഹിച്ചു.

ഷൂസ്, സാൻഡൽസ്, സ്ലൈഡേഴ്‌സ്, ബാഗ്‌സ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഡിബോംഗോ ബ്രാൻഡിൽ വിപണിയിലെത്തുന്നത്. കേരളം ആസ്ഥാനമായ ഫാഷൻ ബ്രാൻഡ് ഡിബോംഗോ 'യു ആർ യു" എന്ന അപ്തവാക്യവുമായാണ് രാജ്യമെമ്പാടും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അപ്പാരൽ, ആക്‌സസറീസ് ഉത്പന്നശ്രേണികൾ അടുത്തഘട്ടത്തിലെത്തും.

ഏതു പ്രായക്കാർക്കും അനുയോജ്യമായ വൈവിദ്ധ്യ ഉത്പന്നശ്രേണികളും വിപണിയിലിറക്കും. അന്താരാഷ്ട്ര ഗുണനിലവാരവും ആകർഷകവിലയുമാണ് മികവ്.

പി.യു പാദരക്ഷാ നിർമ്മാണത്തിൽ പ്രമുഖരായ വി.കെ.സി ഗ്രൂപ്പിന് കീഴിലെ പുത്തൻ ബ്രാൻഡാണ് ഡിബോംഗോ.

ആകർഷകവിലയുള്ള മികച്ച സ്‌പോർട്ടി ഫാഷൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വലിയ വിപണിസാദ്ധ്യതയുണ്ടെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി.റസാഖ് പറഞ്ഞു. ധരിക്കുമ്പോൾ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഫാഷൻ ബ്രാൻഡാണ് ഡിബോംഗോയെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുത്തുന്ന നവീനചിന്തയിലാണ് ഡിബോംഗോയെ രൂപകല്പന ചെയ്തതെന്ന് ബ്രാൻഡ് ആശയത്തിന് രൂപംനൽകിയ ബ്രേക്ക്ത്രൂ ബ്രാൻഡ് ആൻഡ് ബിസിനസ് കൺസൾട്ടിംഗ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റ് ആൻഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മനോജ് മത്തായി പറഞ്ഞു.

 ഷൂസ്, സാൻഡൽസ്, സ്ലൈഡേഴ്‌സ്, ബാഗ്‌സ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഡിബോംഗോ ബ്രാൻഡിൽ വിപണിയിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VKC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.