SignIn
Kerala Kaumudi Online
Friday, 19 April 2024 4.19 AM IST

ബോചെ ബ്രാൻഡ് സൗജന്യ ട്രാൻസ്‌പരന്റ് മാസ്‌കുകൾ

boche

തൃശൂർ: ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഇന്ത്യയിലെ ആദ്യ ട്രാൻസ്‌പരന്റ് മാസ്‌ക് പുറത്തിറക്കി. തൃശൂരിൽ നടന്ന ചടങ്ങിൽ അസിസ്‌റ്റന്റ് പൊലീസ് കമ്മിഷണർ പി.ജെ. ബേബിക്ക് നൽകി ഡോ. ബോബി ചെമ്മണൂരാണ് മാസ്‌ക് പുറത്തിറക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് മാസ്‌ക് സൗജന്യമായി നൽകും.

സാമ്പത്തികശേഷിയുള്ളവർക്ക് മാസ്‌ക് പണം കൊടുത്ത് വാങ്ങാം. ഇതിലൂടെ ലഭിക്കുന്ന ലാഭം മാക്‌സ് ഉത്‌പാദനത്തിന് ഉപയോഗിക്കും. തുണി മാസ്‌കുകളിലെ പോലെ ഈർപ്പം പറ്റിപ്പിടിക്കാത്തതിനാൽ കൊവിഡിനും ബ്ളാക്ക് ഫംഗസിനുമെതിരെ ബോചെ മാസ്‌ക് ഫലപ്രദമാണെന്ന് ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. അന്താരാഷ്‌ട്ര രൂപകല്‌പനയുള്ള ബോചെ മാസ്‌ക് ദിവസേന സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാം.

അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് സംരക്ഷണമേകുന്ന വിർജിൻ പോളി കാർബണേറ്റ് ഉപയോഗിച്ചാണ് മാസ്‌ക് നിർമ്മാണം. പൊട്ടില്ലെന്ന മികവുമുണ്ട്. വാട്ടർപ്രൂഫുമാണ്. ദീർഘകാലം ഈടുംനിൽക്കും. ചടങ്ങിൽ ബോചെ മാസ്‌സ് വർക്കിംഗ് പാർട്‌ണർമാരായ വി.കെ. ലതീഷ്, അനുരാഗ് അശോക്, ബിനോയ് ഡേവിഡ്‌സൺ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BOBBY CHEMMANUR, BOCHE BRAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.