SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

വായ്പാ വളർച്ചയിൽ മുന്നിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര

bank

കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം (2021-22) വായ്പയുടെയും നിക്ഷേപത്തിന്റെയും വളർച്ചാ ശതമാനത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലാ ബാങ്കുകളിൽ മുന്നിൽ. പൂനെ ആസ്ഥാനമായ ബാങ്കിന്റെ വളർച്ച 2022 മാർച്ച് അവസാനം വായ്പകളിൽ 26 ശതമാനം വർദ്ധനയോടെ 1,35,240 കോടി രൂപയിലെത്തി.

16.26 ശതമാനമാണ് നിക്ഷേപ വളർച്ച. 2022 മാർച്ച് അവസാനത്തോടെ 2,02,294 കോടി രൂപ സമാഹരിച്ചു. നിക്ഷേപത്തിൽ 11.99 ശതമാനം വളർച്ചയുമായി (10,32,102 കോടി രൂപ) ബാങ്ക് രണ്ടാമതാണ്.

2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് 20 ശതമാനം ഉയർന്ന് 3,37,534 കോടി രൂപയായി. ചില്ലറ, കാർഷിക, ചെറുകിട സൂക്ഷ്‌മ വ്യവസായ വിഭാഗത്തിൽ ബിസിനസ് 18.65 ശതമാനം വർദ്ധനയോടെ 80,669 കോടി രൂപയിലെത്തി.

ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2021 മാർച്ചിലെ 7.23 ശതമാനത്തിൽ നിന്ന് 3.94 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 2021 മാർച്ചിലെ 2.48 ശതമാനത്തിൽ നിന്ന് 0.97 ശതമാനമായും കുറഞ്ഞെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BANK OF MAHARASHTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.