SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കുതിപ്പ്

Increase Font Size Decrease Font Size Print Page
share

കൊച്ചി: ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 70,300 കോടി രൂപയുടെ വർദ്ധന ദൃശ്യമായി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയുടെ ഓഹരികളുടെ വിലയിലുണ്ടായ വൻ മുന്നേറ്റമാണ് ഇവയുടെ വിപണി മൂല്യത്തിൽ ചരിത്ര വർദ്ധന സൃഷ്ടിച്ചത്. കഴിഞ്ഞ വാരം മുൻനിര സൂചികകളായ സെൻസെക്സും നിഫ്റ്റിയും അര ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടെങ്കിലും ഈ മൂന്ന് കമ്പനികളുടെ ഓഹരികൾ മികച്ച വളർച്ച നേടി.

ഡിസംബർ മൂന്നാം വാരത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 47,023 കോടി രൂപ ഉയർന്ന് 17.35 ലക്ഷം കോടി രൂപയിലെത്തി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂല്യം ഇക്കാലയളവിൽ 12,242 കോടി രൂപ വർദ്ധിച്ച് 6.05 ലക്ഷം കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം ഈ കാലയളവിൽ 11,048 കോടി രൂപ ഉയർന്ന് 12.68 ലക്ഷം കോടി രൂപയിലെത്തി.

അതേസമയം ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇൻഫോസിസ്, ഐ.ടി.സി, ഭാരതി എയർടെൽ, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ എന്നിവയുടെ വിപണി മൂല്യത്തിൽ ഇക്കാലയളവിൽ കനത്ത ഇടിവുണ്ടായി. ടി.സി.എസിന്റെ വിപണി മൂല്യത്തിൽ കഴിഞ്ഞ മാസം 12,715 കോടി രൂപയുടെ ഇടിവാണുള്ളത്.

വിപണി മൂല്യത്തിലെ ഇടിവ്

ഐ.സി.ഐ.സി.ഐ ബാങ്ക് 30,235.29 കോടി രൂപ

ടി.സി.എസ് 12,715.21 കോടി രൂപ

എസ്.ബി.ഐ 10,486.42 കോടി രൂപ

ഇൻഫോസിസ് 7,159.5 കോടി രൂപ

ഐ.ടി.സി 3,991.36 കോടി രൂപ

ഭാരതി എയർടെൽ 2,108.17 കോടി രൂപ

എൽ.ഐ.സി 2,087.25 കോടി രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.