ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ധനകാര്യ മേഖലയെ ഒരുക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. മത്സരാധിഷ്ഠിത നിരക്കിൽ വായ്പകൾ ലഭിക്കുന്നതിലെ ആശങ്കകൾക്ക് പരിഹാരമാകും. ബാങ്ക് വായ്പാ ലഭ്യത സുഗമമാകുന്നതോടെ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും കൂടുതൽ മത്സരക്ഷമമാകാൻ കഴിയുമെന്നതിനാൽ സുപ്രധാന തീരുമാനമാണ്.
സ്വകാര്യ മേഖലയിൽ നൂതനാശയങ്ങൾക്ക് ദീർഘകാല പലിശ രഹിത ഫണ്ട് ലഭ്യമാക്കുന്നതും സ്വയം സഹായ സംഘങ്ങളിലൂടെ വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതും സ്വാഗതാർഹമായ നീക്കമാണ്.
കെ. പോൾ തോമസ്,
സി.ഇ.ഒ
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |