SignIn
Kerala Kaumudi Online
Sunday, 01 September 2024 4.09 AM IST

വാഹന പൊളിക്കൽ സംവിധാനം വികസിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

Increase Font Size Decrease Font Size Print Page
scraping
TATA


കാലാവധി കഴിഞ്ഞ 18,000 വാഹനങ്ങൾ വരെ പ്രതിവർഷം ലോകോത്തര നിരവാരത്തിൽ പൊളിക്കാനാകും


കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ അഞ്ചാമത് അംഗീകൃത വാഹന പൊളിക്കൽ സൗകര്യം ഡൽഹിയിലേക്കും വ്യാപിപ്പിച്ചു. 'റീസൈക്കിൾ വിത്ത് റെസ്‌പെക്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യത്തിന്റെ ഉദ്ഘാടനം ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് നിർവഹിച്ചു. അത്യാധുനിക പരിസ്ഥിതി സൗഹൃദ രീതികളിലൂടെ കാലാവധി പൂർത്തിയാക്കിയ 18,000 വാഹനങ്ങൾ പ്രതിവർഷം സുരക്ഷിതമായി പൊളിക്കുന്നതിന് ഇതിലൂടെ സാധിക്കും. ജോഹർ മോട്ടോഴ്‌സിന്റെ സഹകരണത്തോടെ വികസിപ്പിച്ച ഈ സ്‌ക്രാപ്പിംഗ് സൗകര്യം ഉപയോഗിച്ച് എല്ലാ ബ്രാൻഡുകളിലുമുള്ള യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ക്രിയാത്മകമായി പൊളിക്കാനാകും. ജയ്‌പൂർ, ഭുവനേശ്വർ, സൂററ്റ്, ഛണ്ഡീഗഡ് എന്നിവിടങ്ങളിലെ ടാറ്റാ മോട്ടോഴ്‌സിന്റെ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികളുടെ തിളക്കമാർന്ന വിജയം കണക്കിലെടുത്താണ് ഡൽഹിയിലും സംവിധാനമൊരുക്കുന്നത്.

സുസ്ഥിരതയാർന്ന സംരംഭങ്ങളുമായി മുന്നേറാനുള്ള കമ്പനിയുടെ പരിശ്രമങ്ങളാണിത് പ്രകടമാക്കുന്നതെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ നവീനതയിലും സുസ്ഥിരതയിലും ടാറ്റാ മോട്ടോഴ്‌സ് എക്കാലവും മുൻവനിരയിലാണെന്ന് ഗിരീഷ് വാഗ് പറഞ്ഞു. വാഹനങ്ങൾ വിവേകപൂർവ്വം കൈകാര്യം ചെയ്യുന്നതിനും മികവാർന്നതും ക്രിയാത്മകവുമായ ഭാവിക്കും പുതിയ സംവിധാനം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊളിക്കൽ പരിസ്ഥിതി സൗഹ്യദം

കാലാവധി പൂർത്തിയായ എല്ലാ വാഹനങ്ങൾക്കും പരിസ്ഥിതി സൗഹൃദരീതികൾ ഉപയോഗിച്ചുള്ള ഈ പൊളിക്കൽ സൗകര്യം ഫലപ്രദമാണ്. എല്ലാ പ്രവർത്തനങ്ങളും കടലാസ് രഹിത രീതിയിൽ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ടയറുകൾ, ബാറ്ററികൾ, ഇന്ധനം, ദ്രാവകങ്ങൾ, വാതകങ്ങൾ തുടങ്ങിയവയുടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി പൊളിക്കുന്നതിന് പ്രത്യേകം സംവിധാനവുമുണ്ട്. ഓരോ വാഹനവും പ്രത്യേകമായി രൂപകൽപന ചെയ്ത സൂക്ഷ്മമായ ഡോക്യുമെന്റേഷന് വിധേയമാണ്. ഇതിലൂടെ പരമാവധി എല്ലാ ഘടകങ്ങളുടെയും സുരക്ഷിതമായ സംസ്‌കരണം ഉറപ്പാക്കുന്നു. വാഹന പൊളിക്കൽ നയപ്രകാരം ഓട്ടോമോട്ടീവ് വ്യവസായത്തിൽ സുസ്ഥിരമായ രീതികൾ വളർത്തിയെടുക്കുന്നതിനുളള മികച്ച സൗകര്യം ഇത് വാദ്ഗാനം ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.