കോഴിക്കോട്: വാരാന്ത്യങ്ങൾ ആഘോഷമാക്കാൻ മൈജി അവതരിപ്പിച്ച സൺസാ സെയിലിൽ ലാപ്ടോപ്പുകൾക്കും തിരഞ്ഞെടുത്ത എ. സി ബ്രാൻഡുകൾക്കും 2000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ആക്സസറികളിൽ 75ശതമാനം വരെ വിലക്കുറവും ലഭ്യമാണ്. സൺസാ സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലുമുണ്ടാകും.
ലോകോത്തര എയർ കണ്ടീഷണർ ബ്രാൻഡുകളുടെ നീണ്ട നിരയാണ് വേനലിനോടനുബന്ധിച്ച് മൈജി ഷോറൂമുകളിൽ വില്പനയിലുള്ളത്. ചൂടിനനുസരിച്ചു കുതിച്ചുയരുന്ന വൈദ്യുതി ചാർജുകളെ നിയന്ത്രിക്കാൻ കൂടുതൽ ഉൗർജക്ഷമതയും ഫൈവ് സ്റ്റാർ റേറ്റിംഗുമുള്ള നവീന എ.സി മോഡലുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താവിന് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |