കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 2.3 ശതമാനം ഉയർന്ന് 4,886 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ ബാങ്കിന്റെ അറ്റാദായം 4,775 കോടി രൂപയിലെത്തി. മൊത്തം വരുമാനം 33,775 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം മുൻവർഷത്തെ 25,857 കോടി രൂപയിൽ നിന്നും 29,583 രൂപയായി ഉയർന്നു. ഇതോടൊപ്പം ബാങ്കിന്റെ ആസ്തി മേന്മയും ഗണ്യമായി മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്തി 3.79 ശതമാനത്തിൽ നിന്നും 2.92 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.68 ശതമാനമായി താഴ്ന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം 26 ശതമാനം ഉയർന്ന് 17,789 കോടി രൂപയിലെത്തി. മൊത്തം വരുമാനം ഇക്കാലയളവിൽ 1.27 ലക്ഷം കോടി രൂപയായി ഉയർന്നു. ഓഹരിയൊന്നിന് 7.6 രൂപ ലാഭവിഹിതവും നിക്ഷേപകർക്ക് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |