മേയിൽ ആഭ്യന്തര വാഹന നിർമ്മാതാക്കൾ കുറിച്ചത് നാമമാത്ര വില്പനനേട്ടം മാത്രം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി സുസുക്കിയുടെ മൊത്തവില്പനയിൽ (ഫാക്ടറിയിൽ നിന്ന് ഡീലർഷിപ്പുകളലേക്കുള്ള വില്പന) നേരിയ വളർച്ചയേയുള്ളൂ.
2023 മേയിൽ 1.43 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങൾ (കാർ, വാൻ, എസ്.യു.വി) എന്നിവ വിറ്റഴിച്ച മാരുതിക്ക് ഇക്കഴിഞ്ഞ മേയിൽ വില്ക്കാനായത് 1.44 ലക്ഷം വാഹനങ്ങൾ മാത്രം. കമ്പനിയുടെ കുത്തകയായിരുന്ന എൻട്രിലെവൽ, കോംപാ്ര്രക് കാറുകളുടെ വില്പന കഴിഞ്ഞമാസം കുറയുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ വാഹന വിപണിയിലെ പുത്തൻ ട്രെൻഡായ എസ്.യു.വികളിൽ മാരുതി ശ്രദ്ധേയ വളർച്ച നേടി മുന്നേറുകയുമാണ്.
ബ്രെസ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എസ്ക്രോസ്, എക്സ്.എൽ6 എന്നിവ ഉൾപ്പെട്ടെ മാരുതിയുടെ യൂട്ടിലിറ്റി വാഹന വിഭാഗം കഴിഞ്ഞമാസം 46,243ൽ നിന്ന് 54,204 എണ്ണമായി വില്പന ഉയർത്തി.
തിരഞ്ഞെടുപ്പ്, ഉഷ്ണതരംഗം തുടങ്ങിയവ വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് മാരുതിയുടെ വിലയിരുത്തൽ. നടപ്പുവർഷം (202425) മുഴുവൻ ഇതേ ട്രെൻഡാണ് കമ്പനി വിലയിരുത്തുന്നത്. വില്പനവളർച്ചാനിരക്ക് രണ്ടക്കത്തലേക്ക് ഉയരാനുള്ള സാധ്യതയും മാരുതി കാണുന്നില്ല. അതേസമയം, ചെറുകാർ ശ്രേണിയിലെ കൈവിട്ട നേട്ടം തിരികെപ്പിടിക്കാനായി ഓൾട്ടോ കെ10, എസ്പ്രസോ, സെലെറയോ എന്നിവയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ വിപണിയിലെത്തിക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നുണ്ട്. 4.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയാണ് ഇവയ്ക്ക് പ്രതീക്ഷിക്കുന്നത്.
ഗിയർ ഡൗണായി
ഹ്യുണ്ടായിയും ടാറ്റയും
മാരുതി മാത്രമല്ല, മറ്റ് മുൻനിര വാഹന നിർമ്മാതാക്കളും മേയിൽ കുറിച്ചിട്ടത് നേരിയ നേട്ടം മാത്രം. 2023 മേയിലെ 48,601ൽ നിന്ന് 49,151 എണ്ണത്തിലേക്ക് വില്പന ഉയർത്താനേ പ്രമുഖ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് കഴിഞ്ഞുള്ളൂ.
ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ അപ്രമാദിത്തം പുലർത്തുന്ന ടാറ്റാ മോട്ടോഴ്സിന്റെ ഇ.വികളും പരമ്പരാഗത ശ്രേണികളും ഉൾപ്പെടെയുള്ള മൊത്തം പാസഞ്ചർ വാഹനവിഭാഗം മേയിൽ രണ്ട് ശതമാനം വില്പനനേട്ടം കുറിച്ചു. 45,984ൽ നിന്ന് 47,075 എണ്ണത്തലേക്കാണ് വില്പന കൂടിയത്.
കിയയുടെ വില്പന 18,766ൽ നിന്ന് 4 ശതമാനം ഉയർന്ന് 19,500 എണ്ണമായി. എം.ജി മോട്ടോറിന്റെ വില്പന 5,006ൽ നിന്ന് 5 ശതമാനം താഴ്ന്ന് 4,769ൽ എത്തി.
മിന്നിച്ച് മഹീന്ദ്രയും ടൊയോട്ടയും
വിപണിയിലെ പൊതു ട്രെൻഡിനെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ടൊയോട്ടയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മേയിൽ കാഴ്ചവച്ചതെന്ന് കണക്കുകൾ പറയുന്നു. മഹീന്ദ്രയുടെ മൊത്തവില്പന 32,886ൽ നിന്ന് 31 ശതമാനം കുതിച്ച് 43,218ലെത്തി.
ടൊയോട്ട 25,273 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം ഫാക്ടറിയിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളലേക്ക് എത്തിച്ചത്. 2023 മേയിലെ വില്പനയേക്കാൾ 24 ശതമാനം അധികമാണിത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |