SignIn
Kerala Kaumudi Online
Monday, 25 May 2026 2.01 AM IST

എയർ ബി.എൻ.ബി സേവനങ്ങൾ വിപുലീകരിക്കുന്നു

air

കൊച്ചി: ഈ വർഷത്തെ ഫിഫ ലോകകപ്പിനുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് ഉൾപ്പടെ അധിക സേവനങ്ങൾ എയർ ബി.എൻ.ബി ഉപഭോക്താക്കൾക്കായി ആരംഭിക്കുന്നു. കാർ റെന്റൽ, പലചരക്ക് ഡെലിവറി, എയർപോർട്ട് പിക്ക് അപ്പ്, ലഗേജ് സ്റ്റോറേജ് മുതലായ സേവനങ്ങളാണ് എയർ ബി.എൻ.ബി ആരംഭിക്കുന്നത്. ഉപഭോക്താക്കളെ സഹായിക്കുന്നതിനായി എ.ഐ അധിഷ്ഠിത ടൂളുകൾ ഉപയോഗിച്ച് എയർബി.എൻ.ബി ആപ്പ് അപ്ഗ്രേഡ് ചെയ്യും. ആയിരക്കണക്കിന് ബോട്ടിക്, സ്വതന്ത്ര ഹോട്ടലുകൾ എന്നിവ എയർബി.എൻ.ബിയുടെ ഭാഗമാകും. ന്യൂയോർക്ക്, പാരീസ്, ലണ്ടൻ, മാഡ്രിഡ്, റോം, സിംഗപ്പൂർ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 20 മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ അതിഥികൾക്ക് അതിശയകരമായ ഹോട്ടലുകൾ കണ്ടെത്താൻ ഇതിലൂടെ സാദ്ധ്യമാകും. എയർബി.എൻ.ബി സേവനങ്ങൾ, എക്‌സ്‌പീരിയൻസ്, ബോട്ടിക് ഹോട്ടലുകൾ എന്നിവ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360