SignIn
Kerala Kaumudi Online
Monday, 25 May 2026 2.01 AM IST

ഐഷർ പ്രൊ ഇലക്ട്രിക് ട്രക്കുകൾ ആമസോണിന്

prox

കൊച്ചി: ആമസോൺ നൗ സേവനങ്ങളുടെ രാജ്യത്തുടനീളമുള്ള വികസനത്തെ പിന്തുണയ്ക്കുന്നതിന് 1,000 ഐഷർ പ്രൊ - എക്‌സ് ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കുമെന്ന് ഐഷർ ട്രക്ക്സ് ആൻഡ് ബസസ് അറിയിച്ചു. വി.ഇ കമേഷ്‌സ്യൽ വെഹിക്കിൾസും ആമസോൺ ഇന്ത്യയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരങ്ങളിലെ ചരക്ക് ഗതാഗതത്തിനായി രൂപകൽപ്പന ചെയ്ത പ്രൊ - എക്‌സ് ട്രക്കുകൾ ഫുൾഫിൽമെന്റ് ഹബ്ബുകളും മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകളും തമ്മിലുള്ള ചരക്ക് നീക്കത്തിന് ഉപയോഗിക്കും. നിലവിൽ 50 ട്രക്കുകൾ വിന്യസിച്ചിട്ടുണ്ടെന്നും രണ്ട് വർഷത്തിനുള്ളിൽ ആയിരത്തിലധികമാകുമെന്നും കമ്പനി വ്യക്തമാക്കി. ഡെൽഹി-എൻ.സി.ആർ, ബംഗളൂരു, മുംബയ് തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ട വിന്യാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360